ഗൂഢാലോചന എല്ലാവരും അംഗീകരിച്ചത്: പിന്നിലാരെന്ന് അറിയണം: നമ്പി നാരായണന്‍

Nambi-Narayanan-1504-02
SHARE

ഐഎസ്ആർഒാ ചാരക്കേസ് ഗൂഢാലോചനയെന്ന് എല്ലാവരും അംഗീകരിച്ച കാര്യമെന്ന് നമ്പി നാരായണന്‍. ഇനി ഉത്തരവാദികളെ കണ്ടെത്തണം. രാഷ്ട്രീയ ഗൂഢാലോചനയെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഒരാളെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്താനില്ലെന്നും നമ്പി നാരായണന്‍    ഉത്തരവിന് പിന്നാലെ പ്രതികരിച്ചു.

ചാരക്കേസിലെ ഗൂഢാലോചന ഇനി സിബിഐ അന്വേഷിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് ജയിന്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശ അംഗീകരിച്ചാണ് തീരുമാനം. ജസ്റ്റിസ് എ.എൻ ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്. ചാരക്കേസ് കെട്ടിചമച്ചതാണോയെന്നും, കേരള പൊലീസ് നമ്പി നാരായണനെ കുടുക്കാന്‍ ശ്രമിച്ചോ എന്നതും അന്വേഷിക്കും. മൂന്നുമാസത്തിനകം സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...