മന്‍സൂര്‍ വധക്കേസ്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റിൽ

mansoor-death-iuml
SHARE

മന്‍സൂര്‍ വധക്കേസില്‍  ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ബിജേഷ് അറസ്റ്റില്‍. മുഖ്യപ്രതികള്‍ക്ക് ബിജേഷ് സഹായം ചെയ്തുകൊടുത്തെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പ്രതികള്‍ ഒത്തു ചേരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നത് നിർണായക തെളിവായി. കൊലപാതകത്തിന് തൊട്ടു മുന്‍പാണ് കൂടിച്ചേരല്‍. സിപിഎം പ്രാദേശിക നേതാവ് സന്ദീപും ദൃശ്യത്തിലുണ്ട്. കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുമെന്ന സൂചനയാണ് ദൃശ്യങ്ങള്‍ നല്‍കുന്നത്.

കൊലപാതകം നടന്ന സ്ഥലത്തുനിന്നും നൂറുമീറ്റര്‍ അകലെയുള്ള കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സിപിഎം പ്രാദേശിക നേതാക്കളുടെ സാന്നിധ്യവും ദൃശ്യത്തിലുണ്ട്. കുറ്റകൃത്യത്തിന്‍റെ അവസാനവട്ട തയ്യാറെടുപ്പ് നടത്തുകയായിരുന്നെന്നാണ് സൂചന. ഇവിടെനിന്നാണ് മന്‍സൂറിനെയും സഹോദരനെയും അക്രമിക്കാന്‍ സംഘം പുറപ്പെട്ടതെന്നാണ് പൊലീസ് നിഗമനം. ഗൂഢാലോചനയിലേക്ക് കൂടുതല്‍ അന്വേഷണം നടത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ സഹായകമാകും. 

എഫ് ഐ ആറില്‍ പേരുള്ള ശ്രീരാഗടക്കം സ്ഥലത്തേക്ക് എത്തിച്ചേരുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. സിപിഎം പ്രാദേശിക നേതാവ് സന്ദീപ് കൂടെയുണ്ടായിരുന്നതായി ശ്രീരാഗ് മൊഴി നല്‍കിയതായാണ് വിവരം. അതേസമയം കേസില്‍ ആദ്യം അറസ്റ്റിലായ ഷിനോസിന്‍റെ ഫോണിന്‍റെ സ്ക്രീന്‍ ഷോട്ടുകളും പുറത്തുവന്നു. ഷിനോസ് ആരെയൊക്കെ വിളിച്ചു എന്നതും വ്യക്തം. കുറ്റകൃത്യത്തിന് മുമ്പും ശേഷവും ഷിനോസ് ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ഫോണില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...