
പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്സീന്റെ രണ്ടാം ഡോസ് സ്വീകരിച്ചു. കോവാക്സീന്റെ രണ്ടാം ഡോസാണ് എയിംസിലെത്തി മോദി സ്വീകരിച്ചത്. പഞ്ചാബില്‍ നിന്നുള്ള നഴ്സ് നിഷ ശര്‍മയാണ് പ്രധാനമന്ത്രിക്ക് കുത്തിവയ്പ് നല്‍കിയത്. ആദ്യ ഡോസ് നല്കിയ പുതുച്ചേരി സ്വദേശി പി. നിവേദയും ഒപ്പമുണ്ടായിരുന്നു.
വൈറസിനെ കീഴ്പ്പെടുത്താനുള്ള വഴികളില്‍ ഒന്നാണ് വാക്സിനേഷന്. വാക്സീന് യോഗ്യരെങ്കില്‍ എത്രയും പെട്ടെന്ന് വാക്സീന് എടുക്കാനും മോദി ആഹ്വാനം ചെയ്തു. വാക്സീന് റജിസ്റ്റര്‍ ചെയ്യാനുള്ള കോവിന്‍ വെബ്സൈറ്റിന്റെ ലിങ്ക് കൂടി പങ്കുവെച്ചാണ് മോദി ട്വിറ്ററിലൂടെ വാക് സീന്‍ സ്വകരിച്ചത് അറിയിച്ചത്.
കോവിഡ് വാക്സീന് രണ്ടാംഘട്ടത്തിന് തുടക്കം കുറിച്ച് മാര്‍ച്ച് ഒന്നിനാണ് ആദ്യ ഡോസ് എയിംസിലെത്തി മോദി സ്വീകരിച്ചത്. രാജ്യത്ത് ഇതുവരെ ഒന്‍പത് കോടിയിലധികം പേര് വാക്സീന് സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.