‘കൊല ദൗര്‍ഭാഗ്യകരം; സമാധാനയോഗം ബഹിഷ്കരിച്ച യുഡിഎഫ് നടപടി ശരിയായില്ല’

mv-jayarajan-03
SHARE

സമാധാനയോഗം ബഹിഷ്കരിച്ച യുഡിഎഫ് നടപടി ശരിയായില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്നും ആരും അംഗീകരിക്കില്ലെന്നും ജയരാജന്‍ പറഞ്ഞു. വിഡിയോ കാണാം.

കണ്ണൂര്‍ പാനൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തെ തുടര്‍ന്നുള്ള  സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍ വിളിച്ച സമാധാനയോഗം യുഡിഎഫ് ബഹിഷ്കരിച്ചു. പൊലീസ് നടപടി ഏകപക്ഷീയമെന്നാണ് യുഡിഎഫ് നിലപാട്. കൊലപാതകികളുടെ നേതാക്കളാണ് യോഗത്തിലിരിക്കുന്നതെന്ന് സതീശന്‍ പാച്ചേനി പറ‍ഞ്ഞു. ഇത്തരം ആളുകളുമായി ചര്‍ച്ചയ്ക്കില്ലെന്നും ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി. 

കണ്ണൂരിൽ സിപിഎം ഓഫിസുകൾക്ക് നേരെ വ്യാപക ആക്രമണം നടന്ന പാനൂർ പെരിങ്ങത്തൂരിൽ എൽഡിഎഫ് നേതാക്കൾ സന്ദർശിച്ചു. ആക്രമണം ആസൂത്രിതമെന്ന് നേതാക്കൾ പറഞ്ഞു. കേസിൽ ഇരുപതോളം മുസ്ലിം ലീഗ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. നേതാക്കളുടെ അറിവോടെയാണ് കൊലപാതകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു.

സിപിഎം ജില്ല സെക്രട്ടറി എം വി ജയരാജൻ, പി ജയരാജൻ, കെ പി മോഹനൻ എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ചത്. പാനൂർ പെരിങ്ങത്തൂർ മേഖലയിലെ തകർത്ത പാർട്ടി ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ചു. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സിപിഎം പ്രവർത്തകർ സംയമനം പാലിക്കണമെന്നും എം വി ജയരാജൻ പറഞ്ഞു.

അക്രമം നടത്തുന്നത് നേതാക്കളുടെ അറിവോടെയാണെന്നും കൊലപാതകം നടത്താൻ പദ്ധതിയിട്ടു എന്നതിൻ്റെ തെളിവാണ് പി.ജയരാജൻ്റെ മകൻ്റെ പോസ്റ്റെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.അക്രമവുമായി ബന്ധപ്പെട്ട് ഇരുപതോളം മുസ്ലിം ലീഗ് പ്രവർത്തകരേയും പതിനഞ്ചോളം ഇരുചക്ര വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...