യുഡിഎഫിന് വേണ്ടിയാണോ ശബരിമല ഉന്നയിച്ചത്; സുകുമാരന്‍ നായര്‍ക്കെതിരെ ബേബി

ma-baby-03
SHARE

വിശ്വാസികളുടെ പ്രതിഷേധം ഇപ്പോഴുമുണ്ടെന്നും ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നെന്നും പറഞ്ഞ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കെതിരെ എം.എ.ബേബി. യുഡിഎഫ് നേതാക്കള്‍ക്ക് വേണ്ടിയാണോ വോട്ടെടുപ്പ് ദിവസം ശബരിമല പ്രശ്നം ഉന്നയിച്ചതെന്ന് വ്യക്തമാക്കണം. മന്നത്തുപത്മനാഭന്‍ നായര്‍ സമുദായത്തിലെ തെറ്റായ ആചാരങ്ങള്‍ തിരുത്താന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തവര്‍ അന്നുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനെന്നു വിളിക്കുന്നതില്‍ തെറ്റില്ലെന്നും ബേബി പറഞ്ഞു. നേതാക്കളുടെ വളര്‍ച്ചയുടെ ചില ഘട്ടങ്ങളില്‍ പതിഞ്ഞുകിട്ടുന്ന പേരുകളില്‍ പെട്ടതാണിത്. ചില നേതാക്കള്‍ മുന്നണിയുടെ പ്രതീകമായി മാറും. ടീമിന് ക്യാപ്റ്റനുണ്ടാകുന്നത് സ്വാഭാവികമായ കാര്യം. ഇടതുമുന്നണിക്ക് നൂറു സീറ്റുകള്‍ വരെ കിട്ടാനുള്ള സാഹചര്യമുണ്ടെന്നും ബേബി മനോരമ ന്യൂസിനോട് പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...