സ്പീക്കര്‍ ഇന്നും കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല; അസുഖമെന്ന് വിശദീകരണം

P-SREERAMAKRISHNAN-SPEAKER-
SHARE

ഡോളർക്കടത്ത് കേസിൽ ചോദ്യം ചെയ്യലിനായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇന്നും ഹാജരാകില്ല. അസുഖമുള്ളതിനാല്‍ ചോദ്യംചെയ്യലിന് ഹാജരാകില്ലെന്നാണ് വിശദീകരണം. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഇന്ന് രാവിലെ 11 ന് ഹാജരാകാനാണ് കസ്റ്റംസ് നിർദേശം നൽകിയിട്ടുള്ളത്. രണ്ടാം തവണയാണ് കസ്റ്റംസ് സ്പീക്കര്‍ക്ക് നോട്ടീസ് നൽകിയത്. സ്വപ്ന സരിത്ത് എന്നിവരുടെ രഹസ്യമൊഴി നേരത്തെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്  ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുള്ളത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...