കോവിഡ് വ്യാപനം: നിയന്ത്രണം കടുപ്പിച്ചു; പൊലീസ് പരിശോധന ശക്തമാക്കി

police-checking-02
SHARE

കോവിഡ് വ്യാപനം അതിരുവിടുന്നതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍. പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന ശക്തമാക്കി. മാസ്ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്യുന്നവരെ ബോധവത്കരിക്കുകയാണ്  ആദ്യഘട്ടത്തില്‍ ചെയ്യുന്നത്. നിയന്ത്രണം കടുപ്പിക്കുന്നത് ഉചിതമെന്ന നിലപാടാണ് പൊതുജനങ്ങള്‍ക്കും.

പ്രതിദിനമുയരുന്ന കോവിഡ് കണക്കിന്‍റെ ആശങ്കയിലാണ് നിയന്ത്രണം ശക്തമാക്കാന്‍ പൊലീസിനെ തന്നെ റോഡുകളിലേക്ക് ഇറക്കിയത്  പൊതുഗതാഗതത്തില്‍ സഞ്ചരിക്കുന്നവര്‍ മാസ്ക്ക് ധരിക്കണമെന്ന്  ‌പറഞ്ഞുമനസിലാക്കി. മൂക്കിന് താഴെ മാസ്ക്ക് താഴ്ത്തിവെച്ച് നടന്നപോകുന്നവരെയും കോവിഡ് പ്രോട്ടോക്കോള്‍ പൊലീസ് ഓര്‍മിപ്പിച്ചു. ഒരിടവേളക്ക് ശേഷം പരിശോധന ആരംഭിച്ച ആദ്യദിനം  പിഴയിടാക്കാന്‍  പൊലീസ്  അധികം തയാറായിട്ടില്ല.  

തിരഞ്ഞെടുപ്പിന് ശേഷം  പരിശോധന കര്‍ശനമാക്കുന്നതില്‍ സാമൂഹമാധ്യമങ്ങളില്‍ പലരും വിമര്‍ശനമുന്നയിച്ചെങ്കിലും പൊതുനിരത്തില്‍ എല്ലാവരും പരിശോധനയെ സ്വാഗതം ചെയ്യുകയാണ് ചെയ്തത്. ബസ് സ്്റ്റന്‍ഡുകള്‍, പാര്‍ക്കുകള്‍ ,മാര്‍ക്കറ്റുകള്‍  എന്നിവിടങ്ങിലാണ് ബോധവത്കരണത്തിന് പൊലീസ് ശ്രദ്ധിച്ചത്. തിരുവനനന്തപുരം പാളയം മാര്‍ക്കറ്റിലെത്തി മല്‍സ്യവ്യാപാരം നടത്തിയിരുന്ന സ്ത്രീകള്‍ക്ക് ഉള്‍പ്പടെ പൊലീസ് നിര്‍ദേശം നല്‍കി. 

സാധനങ്ങള്‍ വാങ്ങാനെത്തുന്നവരും മാസ്ക്ക് ധരിച്ചതായി ഉറപ്പാക്കണമെന്ന് വ്യാപാരികളോട് ആവശ്യപ്പെട്ടു. ഇതര സംസ്ഥാനത്ത് നിന്ന് വരുന്നവര്‍ക്ക് നിലവിലുളള  ഒരാഴ്ച ക്വാറന്റീന്‍ കര്‍ശമനമാക്കി. കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.  എല്ലാ പോളിങ് ഏജന്റുമാരും രണ്ടു ദിവസത്തിനകം ആര്‍ ടി പി സി ആര്‍ പരിശോധന നടത്തണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ നിരീക്ഷണത്തില്‍ പോകണമെന്നും  നിര്‍ദേശമുണ്ട്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...