കോവിഡ് വ്യാപനം വീണ്ടും കൂടുന്നു; നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

voters-02
SHARE

സംസ്ഥാനത്ത് ഇന്നു മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. മാസ്കും സാമൂഹിക അകലവും ഉറപ്പാക്കാന്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കുളള ഒരാഴ്ച ക്വാറന്റീന്‍ നിര്‍ബന്ധമാക്കും. കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. മാസ്കും സാമൂഹിക അകലവും തുടങ്ങി കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ പിഴ ഉള്‍പ്പെടെ നടപടികള്‍ കര്‍ശനമാക്കാനാണ് തീരുമാനം. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് കോര്‍ കമ്മിറ്റി യോഗത്തിന്റേതാണ് നിര്‍ദേശം. നടപടികള്‍ ഏകോപിപ്പിക്കാന്‍ കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കും.

ഇതര സംസ്ഥാനത്ത് നിന്ന് വരുന്നവര്‍ക്ക് നിലവിലുളള  ഒരാഴ്ച ക്വാറന്റീന്‍ കര്‍ശനമാക്കും. കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് ജില്ലകള്‍ക്ക് നിര്‍ദേശം നൽകി. എല്ലാ പോളിങ് ഏജന്റുമാരും രണ്ടു ദിവസത്തിനകം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ നിരീക്ഷണത്തില്‍ പോകണം.

പ്രായമായവരും കുട്ടികളും അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങണം. തദ്ദേശ സ്ഥാപനങ്ങള്‍ , സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ വാക്സിനേഷന്‍ ത്വരിതപ്പെടുത്താനും തീരുമാനമുണ്ട്. സംസ്ഥാനത്ത് പ്രതിദിന രോഗബാധിരുടെ എണ്ണം 3500 കടന്നു. ചികില്‍സയിലുളളവരുടെ സംഖ്യ മുപ്പതിനായിരം കവിഞ്ഞു. മൂന്നരക്കോടി ജനസംഖ്യയില്‍ അഞ്ചുലക്ഷം പേര്‍ മാത്രമാണ് രണ്ടു ഡോസ് വാക്സീന്‍ സ്വീകരിച്ചിട്ടുളളത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...