വടകരയിൽ ജയം ഉറപ്പ്; സീറ്റ് നിഷേധിച്ചതിൽ പരാതിയില്ല: സി.കെ.നാണു

ck-nanu-04
SHARE

വടകരയില്‍ കെ.കെ.രമയുടെ സ്ഥാനാര്‍ത്ഥിത്വം ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച് ഇടതുമുന്നണി ജയിക്കുമെന്ന് സിറ്റിങ് എംഎല്‍എ സി.കെ.നാണു. തനിക്ക് സീറ്റ് നിഷേധിച്ചതില്‍ പരാതിയില്ലെന്നും രാഷ്ട്രിയത്തില്‍ അത്തരം ചിന്തകള്‍ക്ക് സ്ഥാനമില്ലെന്നും നാണു പറഞ്ഞു. പാര്‍ട്ടി വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരാന്‍ എല്ലാ ശ്രമവും നടത്തുമെന്നും സി.കെ.നാണു വടകരയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

നാലുതവണ എംഎല്‍എയായി, അതിനിടയില്‍ ഒരുടേമില്‍ ഒന്നരവര്‍ഷം മന്ത്രിയും. ഇത്തവണയും ജനതാദള്‍ എസിന് വടകരയില്‍ പരിഗണിക്കാന്‍ മറ്റൊരു പേരില്ല എന്ന സ്ഥിതിയില്‍ നില്‍ക്കെയാണ് ശ്രേയംസ് കുമാറിന്റെ നേതൃത്വത്തില്‍ എല്‍ജെഡി എല്‍ഡിഎഫിലേക്ക് എത്തിയതും വടകര അവര്‍ക്കെന്ന് തീരുമാനമായതും. അതോടെയാണ് സിറ്റിങ് എംഎല്‍എ സി.കെ.നാണുവിന് സീറ്റില്ലാതായതും കഴി‍ഞ്ഞ ‍‍തവണ നാണുവിനോട് തോറ്റ മനയത്ത് ചന്ദ്രന്‍ സ്ഥാനാര്‍ഥിയായതും. ഭൂരിപക്ഷത്തെക്കുറിച്ച് ഉറപ്പൊന്നും ഇല്ലെങ്കിലും ഇത്തവണ വടകര നിലനിര്‍ത്താനാകുമെന്ന് സി.കെ.നാണു പറയുന്നു.

സി.കെ.നാണു പ്രസിഡന്റായിരുന്ന ജനതാദള്‍ എസ് സംസ്ഥാന കമ്മറ്റി ഏകപക്ഷീയമായി പിരിച്ചുവിട്ട ദേശീയ അധ്യക്ഷന്‍ ദേവഗൗഡയോട് പ്രതിഷേധിച്ച് ഒരുവിഭാഗം നേതാക്കള്‍ പാര്‍ട്ടി വിട്ടത് തിര‍ഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ്. ഇവരെ തിരിച്ചെത്തിക്കാന്‍ തന്നെക്കൊണ്ടാകും വിധമെല്ലാം ഇനി ശ്രമിക്കുമെന്നും സി.കെ.നാണു പറയുന്നു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...