പത്തിടത്തും ട്രാക്ടര്‍ ചിഹ്നം; ഒടുവില്‍ പി.ജെ. ജോസഫിന് ആശ്വാസം

pjjoseph
SHARE

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ സ്ഥാനാര്‍ഥികള്‍ ട്രാക്ടര്‍ ചിഹ്നത്തില്‍ മല്‍സരിക്കും. ചങ്ങനാശേരിയിലെ സ്ഥാനാര്‍ഥി വി.ജെ.ലാലിയുള്‍പ്പടെയുള്ള പത്ത് സ്ഥാനാര്‍ഥികള്‍ക്കും ട്രാക്ടര്‍ ചിഹ്നം അനുവദിച്ചു. കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ചിഹ്നത്തിന് പ്രസക്തിയേറെയുണ്ടെന്നും തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും പി.ജെ.ജോസഫ് പ്രതികരിച്ചു. പ്രചാരണത്തില്‍ സജീവമാകും; 10 മണ്ഡലങ്ങളിലും വിജയപ്രതീക്ഷയെന്നും ജോസഫ്. മാണി.സി.കാപ്പനും ട്രാക്ടര്‍ ചിഹ്നമാണ് അനുവദിച്ചത്. പൂഞ്ഞാറില്‍ പി.സി.ജോര്‍ജ് തൊപ്പി ചിഹ്നത്തില്‍ മല്‍സരിക്കും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...