റെക്കോഡ് വേഗത്തില്‍ നടപടി; ശ്രീ.എമ്മിന് നാലേക്കര്‍ നല്‍കി ഉത്തരവ്

sree-m
SHARE

ആത്മീയ ആചാര്യനായ ശ്രീ.എമ്മിന് നാലേക്കര്‍ ഭൂമി പതിച്ചു നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. തിരുവനന്തപുരം ജില്ലയിലെ ചെറുവക്കലില്‍ നാലേക്കര്‍ ഭൂമി മുപ്പത്തിനാല് ലക്ഷം രൂപയുടെ പാര്‍ഷികപാട്ടത്തിനാണ് നല്‍കുക. അജന്‍ഡക്ക് പുറത്ത് മന്ത്രിസഭയെടുത്ത തീരുമാനമാണ് റെക്കോഡ് വേഗത്തില്‍ റവന്യൂ വകുപ്പ് നടപ്പാക്കിയത്.  യോഗ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനാണ് ആത്മീയ ആചാര്യനും സത്സംഗ് ഫൗണ്ടേഷന്‍ അധ്യക്ഷനുമായ ശ്രീ.എമ്മിന് നാലേക്കര്‍ ഭൂമി പതിച്ചു നല്‍കിയത്. 

തിരുവനന്തപുരം ചെറുവക്കല്‍വില്ലേജില്‍ 17.5 കോടി തറവിലയുള്ള ഭൂമിയാണ് പത്ത് വര്‍ഷത്തെ പാട്ടത്തിന് നല്‍കി‌ക്കൊണ്ട്  റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേതാണ് ഉത്തരവ്. മന്ത്രിസഭാ യോഗമാണ് അജന്‍ഡക്ക് പുറത്ത് വിഷയം ചര്‍ച്ചചെയ്തതും ഭൂമിനല്‍കാന്‍തീരുമാനിച്ചതും. മന്ത്രിസഭക്ക് മുന്നില്‍ വിഷയം എത്തുമ്പോള്‍ റവന്യൂ, ധന വകുപ്പുകള്‍ അറിഞ്ഞിരുന്നില്ല. സിപിഎമ്മിന്‍റെ താല്‍പര്യപ്രകാരമാണ് ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ പച്ചക്കൊടികാട്ടിയത്. ആര്‍.എസ്.എസ് നേതൃത്വവും സിപിഎമ്മുമായുള്ള ചര്‍ച്ചക്ക് ശ്രീ.എം.മുന്‍കൈയ്യെടുത്തിരുന്നു. വിഷയം പ്രതിപക്ഷം ഉന്നിച്ചപ്പോള്‍, കണ്ണൂരില്‍സമാധാനം സ്ഥാപിക്കാനായിരുന്നു ചര്‍ച്ചയെന്ന  വിശദീകരണവും വന്നു. 

സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാരയായി പ്രവര്‍ത്തിച്ച്ത് ശ്രീ.എമ്മാണെന്നും അതിനുള്ള ഉപകാരസ്്മരണയാണ് ഭൂമി നല്‍കിയെതെന്നുമാണ് യുഡിഎഫിന്‍റെ ആക്ഷേപം. തിരുവനന്തപുരം കലക്ടര്‍സ്ഥലം കണ്ടെത്തി പത്ത് ദീവസത്തിനകം റെക്കോര്‍ഡ് വേഗത്തിലാണ്  സര്‍ക്കാര്‍ തീരുമാനം വന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്ന തീയതിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...