ഉത്തരവാദിത്തം നിറവേറ്റും; തടയാന്‍ വരുന്ന ഒരു ശക്തിക്കും വഴങ്ങില്ല; തുറന്നടിച്ച് മുഖ്യമന്ത്രി

pinarayi-vijayan
SHARE

കേന്ദ്രത്തിനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിക്കെതിരായ ആരോപണം ജനങ്ങള്‍ തള്ളിയതിനാല്‍ ഇഡിയെ ഉപയോഗിക്കുന്നു. കേന്ദ്രഏജന്‍സികള്‍ സ്ത്രീകളടക്കമുള്ള ഉദ്യോഗസ്ഥരെ അപമാനിക്കുന്നു. കിഫ്ബി ഉദ്യോഗസ്ഥരെ ശാരീരികമായി ഉപദ്രവിക്കും എന്ന നിലവരെയുണ്ടായി. ഭീഷണിക്ക് ഇരയാകുന്ന ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കാന്‍ നിയമമുണ്ടെന്ന് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ മുഖ്യമന്ത്രി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. കേന്ദ്രഏജന്‍സികള്‍ ആര്‍ക്കുവേണ്ടിയാണ് ഇറങ്ങിയതെന്നറിയാന്‍ പാഴൂര്‍പ്പടി വരെ പോകേണ്ടതില്ല. തെറ്റായ ആരോപണങ്ങളുമായി ആക്രമിക്കാന്‍ വന്നാല്‍ കീഴടങ്ങില്ല. ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിനെ തടയാന്‍ വരുന്ന ഒരുശക്തിക്കും വഴങ്ങില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഡിയോ കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...