വാളയാര്‍: വിജ്ഞാപനം അവ്യക്തം; പ്രതികള്‍ക്ക് ഗുണകരം; സർക്കാരിനെതിരെ സിബിഐ

walayar
SHARE

വാളയാര്‍ കേസില്‍ സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തതയില്ലെന്ന് സിബിഐ. കേസില്‍ പുനരന്വേഷണമാണോ തുടരന്വേഷണമാണോ വേണ്ടതെന്ന് വ്യക്തമാക്കാതെയാണ് സര്‍ക്കാര്‍ വിജ്ഞാപനമെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. എഫ്ഐആര്‍ അടക്കമുള്ള രേഖകള്‍ ഉടന്‍ സിബിഐയ്ക്ക് കൈമാറാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി

വിജ്ഞാപനം ഇറങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും കേസിന്‍റെ എഫ്ഐആറും അനുബന്ധ രേഖകളും സര്‍ക്കാര്‍ കൈമാറിയിട്ടില്ലെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. അന്വേഷണം സിബിഐയ്ക്ക് കൈമാറാനുള്ള സാഹചര്യവും വ്യക്തമാക്കിയിട്ടില്ല. പുനരന്വേഷണമാണോ തുടരന്വേഷണമാണോ വേണ്ടതെന്ന് വിജ്ഞാപനത്തില്‍ പറയുന്നില്ല. ഇത്തരം വിശദാംശങ്ങളില്ലാതെ അന്വേഷണം ഏറ്റെടുക്കുന്നത് പ്രതികള്‍ക്ക് സഹായകമാകുമെന്നും സിബിഐ ചൂണ്ടിക്കാട്ടി. 

അതേസമയം സിബിഐ നിലപാടിനെ എതിര്‍ത്ത സംസ്ഥാന സര്‍ക്കാര്‍, ഇത്തരം വിശദാംശങ്ങളില്ലാതെ തന്നെ സിബിഐ കേസുകള്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് വാദിച്ചു. സര്‍ക്കാര്‍ നിലപാട് തള്ളിയ കോടതി കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഉടന്‍ സിബിഐയ്ക്ക് കൈമാറാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. കേസ് ഈ മാസം 19ന് വീണ്ടും പരിഗണിക്കും. അതിനിടെ വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് എറണാകുളം കലക്ട്റേറ്റിനു മുന്നില്‍ കൂട്ടശിരോമുണ്ഡന സമരം നടത്തി. ഭാരതീയ പട്ടിക ജനസമാജത്തിന്‍റെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ നൂറിലധികം പേരാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് തല മൊട്ടയടിച്ചത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...