'യോഗ്യതയുളള എത്രപേര്‍ ഉണ്ട്?'; പാലക്കാട്ടെ പട്ടികയ്ക്കെതിരെ എ.വി.ഗോപിനാഥ്

av-gopinath
SHARE

പാലക്കാട്ടെ കോണ്‍ഗ്രസ് സാധ്യതപട്ടിക ഗ്രൂപ്പ് വീതംവയ്്പ്പെന്ന് മതസ്വരമുയര്‍ത്തിയ മുന്‍ ഡിസിസി അധ്യക്ഷന്‍ എ.വി.ഗോപിനാഥ്. വീതംവയ്പല്ല എന്ന് പാര്‍ട്ടി പറഞ്ഞാല്‍ അത് മനസിലാക്കിക്കൊടുക്കാം. യോഗ്യതയുളള എത്രപേര്‍  ഈ സാധ്യതാപട്ടികയില്‍ ഉണ്ടെന്നും എ.വി ഗോപിനാഥ് മനോരമ ന്യൂസ് കൗണ്ടര്‍പോയന്റിൽ ചോദിച്ചു. 

ഗ്രൂപ്പില്ലാതെ കോണ്‍ഗ്രസില്‍ നില്‍ക്കാനാകില്ലെന്നും നേരത്തെ ഗോപിനാഥ് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചതായി രമേശ് ചെന്നിത്തല അറിയിച്ചെങ്കിലും അട്ടിമറിക്കപ്പെട്ടു. തന്റെ പരാതിക്ക് രണ്ടു ദിവസത്തിനുളളില്‍ കോണ്‍ഗ്രസ് നേതൃത്വം മറുപടി തന്നില്ലെങ്കില്‍ കടുത്ത തീരുമാനമെടുക്കുമെന്ന് എവി ഗോപിനാഥ് പറഞ്ഞു. ഗോപിനാഥിന് പിന്തുണയുമായി പെരിങ്ങോട്ടുകുറുശി പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിക്കൊരുങ്ങുകയാണ്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...