അടിയന്തിരാവസ്ഥ തെറ്റ്; ഇന്ദിരാ ഗാന്ധി തന്നെ സമ്മതിച്ചിട്ടുണ്ട്: രാഹുൽ

rahul-gandhi-04
SHARE

മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ കാലത്ത് ഏർപ്പെടുത്തിയ അടിയന്തിരാവസ്ഥ തെറ്റായിരുന്നുവെന്ന് രാഹുൽ ഗാന്ധി. ആ കാലഘട്ടത്തിൽ സംഭവിച്ചത് തെറ്റാണെന്ന് ഇന്ദിര ഗാന്ധി തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നാൽ അടിയന്തരാവസ്ഥ കാലത്ത് സംഭവിച്ചതും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾ തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസമുണ്ട്. രാജ്യത്തെ ഭരണഘടനയുടെ മൗലിക തത്വങ്ങൾ പിടിച്ചെടുക്കാൻ കോൺഗ്രസ്‌ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും സാമ്പത്തിക ശാസ്ത്രജ്ഞൻ കൗശിക് ബസുവുമായുള്ള സംവാദത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. പാർട്ടിക്കുള്ളിലെ ജനാധിപത്യമായ തിരഞ്ഞെടുപ്പ് നിർണായകമാണെന്ന് അഭിപ്രായപ്പെടുന്ന ആദ്യത്തയാളാണ് താനെന്നും രാഹുൽ വ്യക്തമാക്കി

MORE IN BREAKING NEWS
SHOW MORE
Loading...
Loading...