ജോലി വാഗ്ദാനം ചെയ്ത്‌ കര്‍ണാടക മന്ത്രി യുവതിയെ പീഡിപ്പിച്ചു; വീഡിയോ പുറത്ത്

ramesh-jarkiholi-1
SHARE

കര്‍ണാടക ജലവിഭവമന്ത്രി രമേശ് ജാര്‍ക്കിഹോളിക്കെതിരെ ലൈംഗികപീഡന ആരോപണം. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകനായ ദിനേഷ് കാലഹള്ളിയാണ് പൊലീസിനെ സമീപിച്ചത്. ദൃശ്യങ്ങള്‍ സഹിതമാണ് പരാതി. 

വൈദ്യുതി വകുപ്പിന് കീഴിലുള്ള കെപിടിസിഎല്ലില്‍ ജോലി വാഗ്ദാനം ചെയ്ത് മന്ത്രി രമേശ് ജാര്‍ക്കിഹോളി 25കാരിയായ യുവതിയെ ലൈംഗികമായി ചൂഷണം െചയ്തെന്നാണ് ആരോപണം. പിന്നീട് ജോലി നല്‍കില്ലെന്ന് മന്ത്രി അറിയിച്ചതോടെയാണ് പെണ്‍കുട്ടിയും കുടുംബവും മനുഷ്യാവകാശപ്രവര്‍ത്തകനായ ദിനേഷ് കാലഹള്ളിയെ സമീപിച്ചത്. ദൃശ്യങ്ങളടക്കം പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന്ദിനേഷ് മാധ്യമങ്ങളോട് പറഞ്ഞു.

യുവതിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും യുവതി നേരിട്ടു പരാതി നല്‍കുമെന്നും ദിനേഷ് അറിയിച്ചു.  മുന്‍പ് കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന രമേഷ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തിലുള്ള വിമതപ്രവര്‍ത്തനങ്ങളാണ് ജെഡിഎസ്–കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കി, ബിജെപിയെ അധികാരത്തിലെത്തിച്ചത്. എന്നാല്‍ പുതിയ ആരോപണത്തോട് പ്രതികരിക്കാന്‍ മന്ത്രിയോ സര്‍ക്കാരോ തയാറായിട്ടില്ല. അടുത്തുതന്നെ ബജറ്റ് അവതരിപ്പിക്കാനിരിക്കെ വിവാദം യെദിയൂരപ്പ സര്‍ക്കാരിന് തലവേദനയാകുമെന്ന് ഉറപ്പായി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...