
കോഴിക്കോട് നോര്‍ത്തില്‍ സംവിധായകന് രഞ്ജിത് സ്ഥാനാര്‍ഥിയായേക്കും. പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭയിലേക്ക് മല്‍സരിക്കുമെന്ന് രഞ്ജിത് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി താല്പര്യം തിരക്കിയിരുന്നു. സന്നദ്ധത അറിയിച്ചു. മൂന്ന് തവണ മല്‍സരിച്ച പ്രദീപ് കുമാര്‍ മാറിയാല്‍ രഞ്ജിത്തിനാകും നറുക്കുവീഴുക. പ്രദീപ് കുമാറിന്റെ കാര്യത്തില്‍ അന്തിമതീരുമാനം സംസ്ഥാന നേതൃത്വമെടുക്കും. കോഴിക്കോട് നോർത്തിൽ പ്രദീപ് നടത്തിയത് വലിയ പ്രവർത്തനമാണ്. പ്രദീപിനെ പോലെ പ്രാപ്തനായ എംഎൽഎയെ കിട്ടാൻ പ്രയാസമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിഡിയോ സ്റ്റോറി കാണാം.