മൂവാറ്റുപുഴ പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലം; വിട്ടുനല്‍കില്ല: ഉറപ്പിച്ച് മുല്ലപ്പള്ളി

mullapally
SHARE

മൂവാറ്റുപുഴ വിട്ടുനല്‍കുന്ന കാര്യം പരിഗണനയിലില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍.  മൂവാറ്റുപുഴ പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലമാണ്. ജോസഫ് ഗ്രൂപ്പിന് നല്‍കുന്നത് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവര്‍ത്തിച്ചു.  തന്‍റെ ഉത്തരവാദിത്തം പാര്‍ട്ടിയെ നയിക്കലാണ്. ഒറ്റമണ്ഡലത്തില്‍ ഒതുങ്ങാനാവില്ല. മല്‍സരിക്കാന്‍ ഹൈക്കമാന്‍ഡ് അനുവാദം നല്‍കിയിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ആഴക്കടല്‍ മല്‍സ്യബന്ധന ധാരണാപത്രത്തില്‍ മുഖ്യമന്ത്രിക്ക് മറവിരോഗമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി രാജിവയ്ക്കണം. പിണറായി വിജയന് നരേന്ദ്രമോദിയുടെ ഭാഷയും രീതിയുമാണെന്നും കെ.പി.സി.സി. പ്രസിഡന്റ് ആരോപിച്ചു.  മൂവാറ്റുപുഴ പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലം; വിട്ടുനല്‍കില്ല: ഉറപ്പിച്ച് മുല്ലപ്പള്ളി 

മൂവാറ്റുപുഴ വിട്ടുനല്‍കുന്ന കാര്യം പരിഗണനയിലില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍.  മൂവാറ്റുപുഴ പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലമാണ്. ജോസഫ് ഗ്രൂപ്പിന് നല്‍കുന്നത് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവര്‍ത്തിച്ചു.  തന്‍റെ ഉത്തരവാദിത്തം പാര്‍ട്ടിയെ നയിക്കലാണ്. ഒറ്റമണ്ഡലത്തില്‍ ഒതുങ്ങാനാവില്ല. മല്‍സരിക്കാന്‍ ഹൈക്കമാന്‍ഡ് അനുവാദം നല്‍കിയിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ആഴക്കടല്‍ മല്‍സ്യബന്ധന ധാരണാപത്രത്തില്‍ മുഖ്യമന്ത്രിക്ക് മറവിരോഗമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി രാജിവയ്ക്കണം. പിണറായി വിജയന് നരേന്ദ്രമോദിയുടെ ഭാഷയും രീതിയുമാണെന്നും കെ.പി.സി.സി. പ്രസിഡന്റ് ആരോപിച്ചു

MORE IN BREAKING NEWS
SHOW MORE
Loading...
Loading...