രാഹുൽ ഗാന്ധിക്കു കടലിൽ പോകുന്നതിനു വിലക്ക്; നടപടി കന്യാകുമാരിയിൽ

rahul-gandhi-04
SHARE

രാഹുല്‍ ഗാന്ധിയെ കടലില്‍ പോകുന്നതില്‍ നിന്നു വിലക്കിയതായി പരാതി. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കന്യാകുമാരിയിലെത്തിയ രാഹുല്‍ ഗാന്ധി തേങ്ങാപട്ടണത്തു നിന്നു മല്‍സ്യതൊഴിലാളികള്‍ക്കൊപ്പം ബോട്ടുയാത്രയ്ക്കു പദ്ധതിയിട്ടിരുന്നു. അവസാന നിമിഷം പരിപാടിക്കു ജില്ലാ കലക്ടര്‍ അനുമതി നിഷേധിച്ചു. രാഹുല്‍ ഗാന്ധിയെ  കടലില്‍ കൊണ്ടുപോകരുതെന്നു മല്‍സ്യത്തൊഴിലാളികള്‍ക്കു ജില്ലാ ഭരണകൂടം നിര്‍ദേശവും നല്‍കി. തിരഞ്ഞെടുപ്പു കമ്മീഷന്റെ വിലക്കുണ്ടെന്നായിരുന്നു കലക്ടറുടെ വിശദീകരണം.തുടര്‍ന്ന് രാഹുല്‍ ബോട്ട് യാത്ര ഒഴിവാക്കി മടങ്ങി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...