ചാഡ്‍വിക്ക് ബോസ്മാൻ മികച്ച നടൻ; ആന്‍ഡ്ര റേ മികച്ച നടി; ഗോള്‍ഡന്‍ ഗ്ലോബ് ഇവർക്ക്

Chadwick-Andra-Day-Anya-Tay
SHARE

അന്തരിച്ച ഹോളിവുഡ് താരം ചാഡ്‌വിക് ബോസ്മാന് മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം. മരിക്കും മുന്‍പ് അഭിനയിച്ച മാ റെയ്നീസ് ബ്ലാക്ക്ബോട്ടം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.  ബോസ്മാന്‍റെ ഭാര്യ ടെയ്‌ലര്‍ സിമണ്‍ ലെഡ്‍വാര്‍ഡ് അവാര്‍ഡ് സ്വീകരിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് ബ്ലാക്ക് പാന്തര്‍ താരം ബോസ്മാന്‍ കാന്‍സറിനെ തുടര്‍ന്ന് മരണപ്പെട്ടത്.  യുണൈറ്റഡ് സ്റ്റേറ്സ് vs ബില്ലി ഹോളിഡേയിലെ അഭിനയത്തിന് ആന്‍ഡ്രേ റെ മികച്ച നടക്കുള്ള പുരസ്കാരം നേടി. നൊമാ‌ഡ്‌ലാന്‍‍ഡ് ആണ് മികച്ച ചിത്രം . ഈ ചിത്രം സംവിധാനം ചെയ്ത ക്ലോയി ഷാവോ ആണ് മികച്ച സംവിധായക. 

ഡ്രാമ വിഭാഗത്തില്‍  നെറ്റ്ഫ്ലിക്സിന്റെ ദ ക്രൗണ്‍ ആണ് മികച്ച ടെലിവിഷന്‍  സീരിസ്. ദ ക്രൗണിലെ അഭിനയത്തിന് എമ്മ കോറിന്‍ മികച്ച നടിയായും.  ജോഷ് ഒ കോണര്‍ മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു. ദ ട്രയല്‍ ഓഫ് ഷിക്കാഗോ സെവന്റെ തിരക്കഥ രചിച്ച ആരണ്‍ സോര്‍ക്കാണ് മികച്ച തിരക്കഥാകൃത്ത്. സോള്‍ മികച്ച അനിമേറ്റഡ് ചിത്രമായും അമേരിക്കന്‍ ചിത്രം മിനാറി മികച്ച വിദേശഭാഷാ ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...