
ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളുടെ സമരത്തില്‍ സര്‍ക്കാരിന്റേത് വൈകിവന്ന വിവേകമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉദ്യോഗാര്‍ഥികളെ കബളിപ്പിക്കാനാണോ നീക്കമെന്ന് മന്ത്രി വ്യക്തമാക്കണം. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ഇത്തരം ചര്‍ച്ചകള്‍ നടത്താനാകുമോയെന്ന് മുല്ലപ്പള്ളി സംശയം പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനോടാലോചിച്ച് വേണ്ടത് ചെയ്യുമെന്ന സര്‍ക്കാരിന്റെ അവകാശവാദം തട്ടിപ്പാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.