നിരാഹാരം തുടരുമെന്ന് നേതാക്കൾ: തീരുമാനം നാളെയെന്ന് മുല്ലപ്പള്ളി: ആശയക്കുഴപ്പം

udf
SHARE

ഉദ്യോഗാര്‍ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന നിരാഹാരസമരം അവസാനിപ്പിക്കുന്നതില്‍ ആശയക്കുഴപ്പം. സമരം അവസാനിപ്പിക്കുന്നതായി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞപ്പോള്‍ സമരം തുടരുമെന്ന് നിരാഹാരം കിടക്കുന്ന നേതാക്കളും തീരുമാനം നാളയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. അതിനിടെ സമരം തീര്‍ക്കാനുള്ള സര്‍ക്കാരിന്റെ ഉറപ്പ് തട്ടിപ്പാണെന്ന് പ്രതിപക്ഷം ആരോപിച്ചു. 

ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍ സമരം അവസാനിപ്പിച്ചതിന് പിന്നാലെ പാലക്കാട് വാര്‍ത്താസമ്മേളനം നടത്തിയ ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസും നിരാഹാരസമരം അവസാനിപ്പിക്കുന്നതായി പറഞ്ഞു. അതേസമയം സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരം കിടക്കുന്ന വൈസ് പ്രസി‍ഡന്റുമാര്‍ പറഞ്ഞത് ഇങ്ങിനെ.

സമരപന്തലിലെത്തിയ കെ.പി.സി.സി പ്രസിഡന്റും പറഞ്ഞു സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ല.

ലാസ്റ്റ് ഗ്രേഡുകാരെ കൂടാതെ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം തുടരുന്ന മറ്റ് ഉദ്യോഗാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമാകാത്തതാണ് സമരം നിറുത്തുന്നതില്‍ യൂത്ത് കോണ്‍ഗ്രസിന് തടസമാവുന്നത്. അതിനിടെ ആദ്യമൊന്നും ചര്‍ച്ചയ്ക്ക് തയാറാകാതെ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സമയത്തെ മന്ത്രിയുടെ ഉറപ്പ് മുഖം രക്ഷിക്കാനുള്ള നടപടി മാത്രമെന്ന് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസും ആരോപിച്ചു. ഉദ്യോഗാർഥികൾക്ക് മുന്നില്‍ സര്ക്കാര്‍ മുട്ടുകുത്തിയെന്ന് യൂത്ത് കോണ്‍ഗ്രസും അവകാശപ്പെട്ടു. അതിനിടെ സമരം അവസാനിപ്പിക്കുന്നതില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയെന്ന് ഡി.വൈ.എഫ്.ഐയും അവകാശപ്പെട്ടു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...