
മൂന്ന് വട്ടം മല്‍സരിച്ചവരെ മാറ്റി നിര്‍ത്തുന്നത് ഗുണം ചെയ്യുമെന്നാണ് അനുഭവമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മനോരമ ന്യൂസിനോട്. തീരുമാനം തദ്ദേശതിരഞ്ഞെടുപ്പില്‍ ലീഗിന് വലിയ നേട്ടമായി. നിയമസഭ സ്ഥാനാര്‍ഥി നിര്‍ണയത്തിലും പുതിയ നിബന്ധന ആലോചിച്ചേക്കാം. സ്ത്രീകള്‍ മല്‍സരിക്കുമോ എന്ന ചോദ്യത്തിന് കാലാനുസൃതമായ മാറ്റമുണ്ടാകുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ മറുപടി നല്കി. പുതുമുഖങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. വിഡിയോ കാണാം.