കവി വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് നാടിന്റെ യാത്രാമൊഴി

vishnu
SHARE

കവി വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് നാടിന്റെ യാത്രാമൊഴി. ഭൗതികശരീരം തൈക്കാട് ശാന്തികവാടത്തില്‍ സര്‍ക്കാര്‍ ബഹുമതികളോടെ സംസ്കരിച്ചു. കവിയുടെ മകള്‍ അദിതിയുടെ മകന്‍ േദവപ്രയാഗാണ് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്. ഇന്ന് രാവിലെഎട്ടുമുതല്‍ ഉച്ചയ്ക്ക് 12 വരെ തൈക്കാട് ശാന്തികവാടത്തില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും ശിഷ്യരുമുള്‍പ്പടെ നൂറുകണക്കിനാളുകള്‍ അന്ത്യാഞ്ജലികള്‍ അര്‍പിച്ചു.  ദീര്‍ഘകാലമായി അസുഖബാധിതനായി വിശ്രമജീവിതം നയിക്കുകയായിരുന്ന വിഷ്ണുനാരായണന്‍ നമ്പൂതിരി ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലിനാണ് സ്വവസതിയില്‍ അന്തരിച്ചത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...