
പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് മല്‍സരിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. കൂടുതല്‍ സീറ്റുകള്‍ നേടി നിയമസഭയില്‍ നിര്ണായകശക്തിയാകുകയാണ് ലക്ഷ്യം. തിരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യസഖ്യം കൂടുതല്‍ നേട്ടുമുണ്ടാക്കുമെന്നും കേന്ദ്രമന്ത്രി വി.മുരളീധരന് ഡല്‍ഹിയില്‍ പറഞ്ഞു.