മുകേഷ് അംബാനിയുടെ വീടിനു സമീപം സ്ഫോടക വസ്തു പിടികൂടി; സുരക്ഷ ശക്തമാക്കി

mumbai-explosive-2
SHARE

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ശതകോടീശ്വരനുമായ മുകേഷ് അംബാനിയുടെ മുംബൈയിലെ വീടിന് സമീപത്ത് സ്ഫോടകവസ്തു കണ്ടെത്തിയ സാഹചര്യത്തിൽ നഗരത്തിൽ സുരക്ഷ ശക്തമാക്കി. വാഹനപരിശോധന കർശനമാക്കിയ പൊലീസ് പട്രോളിങ് വർധിപ്പിച്ചു. ഇന്നലെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സ്കോർപിയോ കാറിൽ നിന്ന് ലഭിച്ച ജലാറ്റിൻ സ്റ്റിക്കുകൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. സംസ്ഥാന ആഭ്യന്തരമന്ത്രി ഇന്നലെ രാത്രി തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. ഇന്ന് ഉന്നതതല യോഗം ചേരും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...