കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ ആറിന്; ഫലം മേയ് രണ്ടിന്

election-date-2021
SHARE

നിയമസഭാ തിരഞ്ഞെടുപ്പ് കേരളത്തിൽ ഏപ്രിൽ ആറിന്. മേയ് രണ്ടിന് വോട്ടെണ്ണൽ. ഒറ്റഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 12 ന്. സൂക്ഷ്മപരിശോധന മാര്‍ച്ച് 20 ന്. പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി മാര്‍ച്ച് 22. മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പും ഏപ്രില്‍ ആറിന്. തമിഴ്നാട്ടിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം വോട്ടെടുപ്പ് നടത്തും. 

അസമില്‍ തിരഞ്ഞെടുപ്പ് 3 ഘട്ടമായി നടത്തും. ആദ്യഘട്ടവോട്ടെടുപ്പ് മാര്‍ച്ച് 27 നും രണ്ടാംഘട്ടം ഏപ്രില്‍ ഒന്നിനും മൂന്നാം ഘട്ടം ഏപ്രിൽ ആറിനും നടക്കും.  കേരളമടക്കം അഞ്ചിടത്തും വോട്ടെണ്ണൽ മേയ് രണ്ടിന്. ബംഗാളില്‍ എട്ട് ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ്.  ആദ്യഘട്ടം മാര്‍ച്ച് 27 ന്.

ആരോഗ്യരംഗത്ത് അഭൂതപൂര്‍വമായ പ്രതിസന്ധി തുടരുന്നുവെന്ന് കോവിഡിനക്കെറിച്ച് തിര. കമ്മിഷന്‍ വിലയിരുത്തി. ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കി തിരഞ്ഞെടുപ്പ് നടത്തുമെന്നും സുനില്‍ അറോറ പറഞ്ഞു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അനുഭവം മാതൃകയാകും. 5 സംസ്ഥാനങ്ങളിലെ 824 നിയമസഭാമണ്ഡലങ്ങളില്‍ ആണ് വോട്ടെടുപ്പ് നടക്കുക. 

ഇലക്ഷൻ കമ്മിഷന്റെ വാർത്താസമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങൾ : 

ആകെ 18.68 കോടി വോട്ടര്‍മാർ

ആകെ 2.7 ലക്ഷം പോളിങ് സ്റ്റേഷനുകള്‍ 

3 ലക്ഷം സര്‍വീസ് വോട്ടര്‍മാർ. 

എല്ലാ സംസ്ഥാനങ്ങളിലും പോളിങ് സ്റ്റേഷനുകളുടെ എണ്ണം വന്‍തോതില്‍ ഉയരും. 

പോളിങ് സമയം ഒരുമണിക്കൂര്‍ നീട്ടും. 

മുതിര്‍ന്ന പൗരന്മാര്‍ക്കും അംഗപരിമിതര്‍ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം തുടരും. 

വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ചുപേര്‍ മാത്രം. 

ഓണ്‍ലൈനായും പത്രിക നല്‍കാം. 

വാഹനറാലിക്ക് അഞ്ച് വാഹനങ്ങള്‍ മാത്രം

ആയിരം വോട്ടമാര്‍ക്ക് ഒരു ബൂത്ത്

എല്ലാ ബൂത്തുകളും കെട്ടിടത്തിന്റെ താഴത്തെ നിലയില്‍

വിരമിച്ച ഉദ്യോഗസ്ഥര്‍ നിരീക്ഷകരാകും

കേരളത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷകനെ തീരുമാനിച്ചില്ല

പൊലീസ് നിരീക്ഷകനായി ദീപക് മിശ്രയെ കേരളത്തില്‍ നിയോഗിച്ചു

സ്ഥാനാര്‍ഥികളുടെ ചെലവ് നിരീക്ഷണത്തിന് പുഷ്പേന്ദ്ര പൂനിയയെ നിയോഗിച്ചു

സ്ഥാനാര്‍ഥികള്‍ മൂന്നുതവണ ക്രിമിനല്‍ പശ്ചാത്തലം പ്രസിദ്ധീകരിക്കണം

സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കും

കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗരേഖ തിരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തും

സീറ്റ് വിഭജന ചർച്ചകൾ വേഗത്തിലാക്കി മുന്നണികള്‍ 

തിരഞ്ഞെടുപ്പ് തീയതി വൈകിട്ട് പ്രഖ്യാപിച്ചതോടെ മുന്നണികള്‍ സീറ്റ് വിഭജന ചർച്ചകൾ വേഗത്തിലാക്കി.  തിരഞ്ഞടുപ്പ് എപ്പോൾ നടത്തിയാലും നേരിടാൻ സജ്ജമാണന്ന് കോൺഗ്രസ് വ്യക്തമാക്കി. സ്ഥാനാർഥി നിർണയ ചർച്ചകളും കോൺഗ്രസിൽ സജീവമായി. ഗ്രൂപ്പു വീതംവയ്പ് മറികടന്ന് പഴുതടച്ചുള്ള സ്ഥാനാര്‍ഥി പട്ടികയാണ് ഇക്കുറി യുഡിഎഫിന്‍റെ പ്രതീക്ഷ. ഇടതുമുന്നണിയില്‍ സീറ്റ് വിഭജനത്തിനുള്ള ആദ്യഘട്ട ഉഭയകക്ഷിചര്‍ച്ചകള്‍ പൂര്‍ത്തിയായി. 

തുടര്‍ഭരണം ലക്ഷ്യമിട്ട് ഒരുക്കങ്ങളുമായി അതിവേഗം നീങ്ങുകയാണ് എല്‍ഡിഎഫ്. ബൂത്തുതല കമ്മിറ്റികളെല്ലാം രൂപീകരിച്ചുകഴിഞ്ഞു. വികസപദ്ധതികളും ക്ഷേമപ്രവര്‍ത്തനങ്ങളും വോട്ടായി മാറുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. സ്ഥാനാർഥികളെ ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പറഞ്ഞു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ നിയസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തയാറെടുപ്പുകള്‍ തുടങ്ങിയ ബി.ജെ.പി ബൂത്തുതലസമിതികള്‍ സജീവമാക്കിക്കഴിഞ്ഞു.  എന്‍.ഡി.എയിലെ പ്രധാന ഘടകക്ഷിയായ ബി.ഡി.ജെ.എസുമായി ചില സീറ്റുകള്‍ വച്ചുമാറിയായിരിക്കും ഇത്തവണ സീറ്റുവിഭജനം.

രണ്ടുകോടി അറുപത്തി മൂന്ന് ലക്ഷം വോട്ടര്‍മാരുള്‍പ്പെടുന്ന ബൃഹത്തായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കുള്ള ഒരുക്കങ്ങള്‍ സംസ്ഥാനത്തും  വേഗത്തില്‍ പുരോഗമിക്കുകയാണ്. ഇവിഎം പരിശോധന പൂര്‍ത്തിയായി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ പ്രക്രിയ ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചുളള പോളിംങ് ബൂത്ത് ഡിസൈനും പൂര്‍ത്തിയായി. പതിനയ്യായിരത്തോളം അധികം ബൂത്തുകള്‍ തയ്യാറാക്കും. ഒരു ബൂത്തില്‍ ആയിരം വോട്ടര്‍മാര്‍ എന്ന നിലയിലാവും ക്രമീകരണം. ക്രമസമാധാന നില, തിരഞ്ഞെടുപ്പിനുള്ള ഉദ്യോഗസ്ഥരുടെ വിന്യാസം, ഫണ്ട് ലഭ്യത എന്നിവയെല്ലാം  മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ വിലയിരുത്തി വരികയാണ്. പെരുമാറ്റചട്ടം നിലവില്‍വരുന്നതോടെ സംസ്ഥാനത്തെ ദൈനംദിന ഭരണം ഉദ്യോഗസ്ഥ തലത്തിേലക്ക് മാറും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...