തീരദേശ ഹര്‍ത്താലിനെച്ചൊല്ലി സമിതിയില്‍ ഭിന്നത; മൂന്ന് സംഘടനകൾ പിൻമാറി

fishermen-02
SHARE

ആഴക്കടൽ മൽസ്യബന്ധന കരാറിൽ പ്രതിഷേധിച്ച് നാളെ നടത്തുന്ന തീരദേശ ഹർത്താലിനെച്ചൊല്ലി മൽസ്യമേഖല സംരക്ഷണസമിതിയിൽ ഭിന്നത. സർക്കാർ കരാർ റദ്ദാക്കിയ സാഹചര്യത്തിൽ മൂന്ന് സംഘടനകൾ പിൻമാറി. അതേസമയം കരാറിൽ നിന്ന് പൂർണമായി പിൻമാറാത്തതിനാൽ ഹർത്താൽ നടത്തുമെന്ന് മൽസ്യമേഖല സംരക്ഷണ സമിതി അറിയിച്ചു.

ആഴക്കടൽ മൽസ്യബന്ധനവുമായി ബന്ധപ്പെട്ട് ഇ.എം.സി.സി ക്ക് അനുമതി നൽകാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഇഎംസിസിയുമായുള്ള കരാർ റദ്ദാക്കിയെന്ന് സർക്കാർ പറയുമ്പോഴും ഇതിന്റെ ഔദ്യോഗിക രേഖകൾ പുറത്ത് വരാതിരിക്കുക്കയും, അനുബന്ധ കരാറുകൾ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സമരം തുടരാനാണ് തീരുമാനം.

കേരള സ്വതന്ത്ര മൽസ്യത്തൊഴിലാളി ഫെഡറേഷൻ, കേരള  മൽസ്യത്തൊഴിലാളി ഐക്യവേദി,കെ.യുടി.സി എന്നീസംഘടനകളാണ് മൽസ്യമേഖല സംരക്ഷണ സമിതി പ്രഖ്യാപിച്ച ഹർത്താലിൽനിന്ന് പിൻമാറിയത്. ഹർത്താലിന് പൂർണ്ണ പിന്തുണ നൽകുന്നതായി ബോട്ട് ഉടമകളും അറിയിച്ചു. നീലേശ്വരം മുതൽ കൊല്ലം വരെയുള്ള തീരദേശമേഖലയെ ഹർത്താൽ ബാധിക്കും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...