
കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നു. കേരളം, തമിഴ്നാട്, ബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ്. ആകെ 18.68 കോടി വോട്ടര്‍മാര്‍. 5 സംസ്ഥാനങ്ങളിലെ 824 നിയമസഭാമണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ആകെ 2.7 ലക്ഷം പോളിങ് സ്റ്റേഷനുകള്‍; 3 ലക്ഷം സര്‍വീസ് വോട്ടര്‍മാര്‍. കേരളത്തില്‍ 40,711 പോളിങ് സ്റ്റേഷനുകള്‍. കേരളത്തില്‍ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 89.65 ശതമാനം ഉയരും. 2016 ല്‍ 21,794 പോളിങ് സ്റ്റേഷനുകള്‍; ഇത്തവണ 40,711. പോളിങ് സമയം ഒരുമണിക്കൂര്‍ നീട്ടി. മുതിര്‍ന്ന പൗരന്മാര്ക്കും അംഗപരിമിതര്‍ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം തുടരും.
കോവിഡ് മാര്‍ഗരേഖ ഇങ്ങനെ: വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ചുപേര്‍ മാത്രം; പത്രികസമര്‍പ്പണത്തിന് രണ്ടുപേര്‍. ഓണ്‍ലൈനായും പത്രിക നല്‍കാം; വാഹനറാലിക്ക് അഞ്ച് വാഹനങ്ങള്‍ മാത്രം. ആയിരം വോട്ടമാര്‍ക്ക് ഒരു ബൂത്ത്; എല്ലാ ബൂത്തുകളും കെട്ടിടത്തിന്റെ താഴത്തെ നിലയില്‍. തീയതി പ്രഖ്യാപനം തല്‍സമയം കാണാം.