യു.ഡി.എഫ് സീറ്റ് പ്രഖ്യാപനം മാര്‍ച്ച് മൂന്നിന്: ചെന്നിത്തല

Chennithala
SHARE

യു.ഡി.എഫ് സീറ്റ് വിഭജനം മാര്‍ച്ച് മൂന്നിന് പ്രഖ്യാപിക്കുമെന്നു രമേശ് ചെന്നിത്തല. യുഡിഎഫ് പ്രകടനപത്രികയ്ക്ക് ബുധനാഴ്ച അന്തിമരൂപമാകുമെന്നും ചെന്നിത്തല പറഞ്ഞു. 

പി ജെ ജോസഫ് കോവിഡ് ബാധിച്ച് ചികിൽസയിലായതിനാൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായുള്ള സീറ്റ് ചർച്ച മാറ്റിവച്ചു. 

കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായുളള സീറ്റ് ചർച്ചയിലാണ് ഒട്ടും പുരോഗതിയില്ലാത്തത്. 12 സീറ്റാണ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്. രണ്ട് സീറ്റ് അധികമായി ആവശ്യപ്പെടുന്ന ആർഎസ്പിയുമായി ചർച്ച തുടരുകയാണ്. മുസ്‌ലിം ലീഗിന് മൂന്ന് സീറ്റ് അധികമായി നൽകാൻ ധാരണയായിട്ടുണ്ട്

MORE IN BREAKING NEWS
SHOW MORE
Loading...
Loading...