വാഹനറാലിക്കും വീടുകയറിയുള്ള പ്രചാരണത്തിനും 5 പേർ വീതം; മാറ്റങ്ങൾ ഇങ്ങനെ

election-kottikalasam
SHARE

കാത്തിരിപ്പിന് വിരാമമിട്ട് അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. കേരളം ഏപ്രില്‍ ആറിന് വിധിയെഴുതും. വോട്ടെണ്ണല്‍ മേയ് രണ്ടിന്. മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പും ഒപ്പം നടക്കും. പ്രചാരണത്തിന് 37 ദിവസം മാത്രം. പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നു. സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാന്‍ കേന്ദ്രമാര്‍ഗരേഖ

ഇലക്ഷൻ കമ്മിഷന്റെ വാർത്താസമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങൾ : 

ആകെ 18.68 കോടി വോട്ടര്‍മാർ

ആകെ 2.7 ലക്ഷം പോളിങ് സ്റ്റേഷനുകള്‍ 

3 ലക്ഷം സര്‍വീസ് വോട്ടര്‍മാർ. 

എല്ലാ സംസ്ഥാനങ്ങളിലും പോളിങ് സ്റ്റേഷനുകളുടെ എണ്ണം വന്‍തോതില്‍ ഉയരും. 

പോളിങ് സമയം ഒരുമണിക്കൂര്‍ നീട്ടും. 

മുതിര്‍ന്ന പൗരന്മാര്‍ക്കും അംഗപരിമിതര്‍ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം തുടരും. 

വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ചുപേര്‍ മാത്രം. 

ഓണ്‍ലൈനായും പത്രിക നല്‍കാം. 

വാഹനറാലിക്ക് അഞ്ച് വാഹനങ്ങള്‍ മാത്രം

ആയിരം വോട്ടമാര്‍ക്ക് ഒരു ബൂത്ത്

എല്ലാ ബൂത്തുകളും കെട്ടിടത്തിന്റെ താഴത്തെ നിലയില്‍

വിരമിച്ച ഉദ്യോഗസ്ഥര്‍ നിരീക്ഷകരാകും

കേരളത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷകനെ തീരുമാനിച്ചില്ല

പൊലീസ് നിരീക്ഷകനായി ദീപക് മിശ്രയെ കേരളത്തില്‍ നിയോഗിച്ചു

സ്ഥാനാര്‍ഥികളുടെ ചെലവ് നിരീക്ഷണത്തിന് പുഷ്പേന്ദ്ര പൂനിയയെ നിയോഗിച്ചു

സ്ഥാനാര്‍ഥികള്‍ മൂന്നുതവണ ക്രിമിനല്‍ പശ്ചാത്തലം പ്രസിദ്ധീകരിക്കണം

സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കും

കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗരേഖ തിരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തും

MORE IN BREAKING NEWS
SHOW MORE
Loading...
Loading...