തടസമായി ബിജെപി ചായ്‌‌വ്; എൽജെഡി- ജെഡിഎസ് ലയനം ഉടനില്ല

shreyams-kumar-about-ljd-jd
SHARE

എല്‍ജെഡി - ജനതാദള്‍  (എസ് )  ലയനം ഉടനെയില്ലെന്ന്  എല്‍. ജെ.ഡി  സംസ്ഥാന അധ്യക്ഷന്‍ എം. വി  ശ്രേയാംസ് കുമാര്‍.  ജെഡിഎസ്  ദേശീയ അധ്യക്ഷന്‍  ദേവഗൗഡയുടെ  ബിജെപി ചായ്‌വാണ് ലയനത്തിന്  പ്രധാന തടസ്സം.  ജെഡിഎസ്  സംസ്ഥാനഘടകം  ദേശീയനേതൃത്വത്തെ ഉപേക്ഷിച്ചാലേ  ലയനം  സാധ്യമാകുമെന്ന്  എം. വി  ശ്രേയംസ് കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. രണ്ടു പാര്‍ട്ടികളായി  ഇടതുമുന്നണിയില്‍ തുടരാമെന്നും സംസ്ഥാനപാര്‍ട്ടിയെന്ന പ്രവര്‍ത്തനസ്വാതന്ത്ര്യം വലുതാണെന്നും എല്‍ജെഡി അധ്യക്ഷന്‍ വിശദീകരിച്ചു.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...