കൊല്ലം ബൈപാസില്‍ നാളെ മുതല്‍ ടോള്‍ പിരിവ്

kollam-bypass-toll
SHARE

കൊല്ലം ബൈപ്പാസില്‍ ഇന്നുമുതല്‍ ടോള്‍ പിരിവ് തുടങ്ങും. രാവിലെ എട്ടു മുതല്‍ ടോള്‍ പിരിക്കാനാണ് കമ്പനി തീരുമാനം. എന്നാല്‍ ഇക്കാര്യം ജില്ലാഭരണകൂടത്തെ കമ്പനി രേഖാമൂലം അറിയിച്ചിട്ടില്ല. പകരം വാട്‌സ് ആപ്പ് സന്ദേശത്തിലൂടെയാണ് ടോള്‍ പിരിവ് തുടങ്ങുന്ന കാര്യം കൊല്ലം ജില്ലാഭരണകൂടത്തെ അറിയിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് നിലനില്‍ക്കുകയാണ്. ടോള്‍ പിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്ക് സംസ്ഥാനം നേരത്തെ കത്തയച്ചിരുന്നു. പൊതുമരാമത്ത് മന്ത്രി ജി സുധാകരനാണ് കത്തയച്ചത്. ഈ കത്ത് പരിഗണിക്കാതെയാണ് ഇന്ന് ടോള്‍ പരിവ് ആരംഭിക്കാന്‍ തീരുമാനിച്ചത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...