മഹാരാഷ്ട്രയില്‍ രണ്ടാംതരംഗം രൂക്ഷം; വിദര്‍ഭയിലെ സ്കൂളില്‍ 229 വിദ്യാര്‍ഥികള്‍ക്ക് കോവിഡ്

mumbai-covid-19
SHARE

മഹാരാഷ്ട്രയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. നഗരങ്ങൾക്ക് പുറമേ വിദർഭ, മറാഠ് വാഡ മേഖലകളിലെ ഗ്രാമങ്ങളിൽ രോഗം പടരുകയാണ്. വാശിം ജില്ലയിൽ ഒരു സ്കൂൾ ഹോസ്റ്റലിലെ 229 വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് ജീവനക്കാരും  അധ്യാപകരും പോസിറ്റീവായി. വിദർഭ മേഖലയിലെ മൂന്ന് ജില്ലകളിൽ പ്രാദേശിക ലോക്ഡൗൺ തുടരുകയാണ്. 129 ദിവസങ്ങൾക്ക് ശേഷം ഇന്നലെ മഹാരാഷ്ട്രയിലെ പ്രതിദിന രോഗികളുടെ എണ്ണം എണ്ണായിരം കടന്നു. രോഗവ്യാപനം കുറഞ്ഞില്ലെങ്കിൽ സംസ്ഥാനത്ത് വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കുന്നുണ്ട്.

കോവിഡ്  പടർന്നു  പിടിക്കുന്ന  കേരളം , മഹാരാഷ്ട്ര  എന്നിവിടന്നുള്ള  യാത്രക്കാർക്കു  നിയന്ത്രങ്ങളുമായി  കൂടുതൽ സംസ്ഥാനങ്ങൾ. കേരളത്തിൽ  നിന്നും  മഹാരാഷ്ട്രയിൽ  നിന്നും  വരുന്ന  മുഴുവൻ  ആളുകൾക്കും   തമിഴ്  നാട്ടിൽ 7 ദിവസത്തെ  നിർബന്ധിത  ഹോം  ക്വാറന്റീൻ  ഏർപ്പെടുത്തി. വിമാന, ട്രെയിൻ, ബസ്  യാത്രക്കാർക്കു  നിയന്ത്രണം  ബാധകമാണ്. കൂടാതെ  കേരള  അതിർത്തിയിൽ  പരിശോധന  കർശനമാക്കാനും  തമിഴ് നാട്  സർക്കാർ  തീരുമാനിച്ചു. ഇരു  സംസ്ഥാങ്ങളിൽ നിന്നുമുള്ള  ആളുകൾക്കു  ആർ ടി പി സി ആർ പരിശോധന  ഫലം  നിർബന്ധമാക്കി. ഡൽഹിയും  കർണാടകവും  നേരെത്തെ  കേരളത്തിൽ നിന്നുള്ളവർക്ക്  നിയന്ത്രങ്ങൾ  ഏർപ്പെടുത്തിയിരുന്നു

MORE IN BREAKING NEWS
SHOW MORE
Loading...
Loading...