'സ്വവർഗ വിവാഹം മൗലികാവകാശമല്ല'; എതിർത്ത് കേന്ദ്ര സർക്കാർ

IRELAND-GAYMARRIAGE/
SHARE

സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍. സ്വവര്‍ഗ വിവാഹം മൗലികാവകാശമല്ലെന്നും സര്‍ക്കാര്‍. സ്വവര്‍ഗവിവാഹം നിയമപരമാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ആണും പെണ്ണും തമ്മിലുള്ള വിവാഹത്തിന് മാത്രമാണ് രാജ്യത്ത് നിയമസാധുതയുള്ളത്. രാജ്യത്തെ സാമൂഹിക– സാംസ്കാരിക മൂല്യങ്ങള്‍ സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കുന്നില്ല. സ്വവര്‍ഗരതിയെ നിയമപരമാക്കിയ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്വവര്‍ഗ വിവാഹം അനുവദിക്കാനാകില്ലെന്നും സര്‍ക്കാര്‍ വാദിക്കുന്നു. വിഷയത്തില്‍ രണ്ടാഴ്ചയ്ക്ക് ശേഷം ഹൈക്കോടതി വാദം കേള്‍ക്കും. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...