വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; എസ്ഡിപി‌ഐയുമായി സംഘര്‍ഷം

vayalar-murder-01
SHARE

വയലാറിൽ ആർഎസ്എസ് – എസ്ഡിപിഐ സംഘർഷത്തിൽ ആർഎസ്എസ് പ്രവർത്തകൻ വയലാർ നന്ദു (22) വെ‌‌ട്ടേറ്റു മരിച്ചു.  ഇന്നലെ രാത്രി 8ന് നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. ഇവിടെ ഉച്ചയോടെ എസ്ഡിപിഐയുടെ വാഹനപ്രചരണജാഥ വന്നിരുന്നു. അതിലെ പ്രസംഗ പരാമർശം സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി. വൈകിട്ട് ഇരുകൂട്ടരും പ്രകടനം നടത്തി. ഇതേ തുടർന്ന് ഏറ്റുമുട്ടലുണ്ടായപ്പോൾ വെട്ടേറ്റ് നന്ദു മരിച്ചെന്നാണ് പ്രാഥമിക വിവരം. മൂന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്കും മൂന്ന് എസിഡിപിഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.  വയലാറില്‍ വന്‍ പൊലീസ് സന്നാഹം.   വിഡിയോ സ്റ്റോറി കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...