ആ ഷാള്‍ വേണ്ടെന്ന് റിജില്‍; കുലുങ്ങാതെ പി.സി.ജോര്‍ജ്; സമരപ്പന്തലില്‍ നാടകീയം

rijil-makkutty-pc-george-1
SHARE

യുഡിഎഫ് പ്രവേശനത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് പ്രഖ്യാപിച്ച ശേഷം സെക്രട്ടേറിയറ്റിന് മുന്നിലെ യൂത്ത് കോണ്‍ഗ്രസിന്റെ സമരപന്തലിലെത്തിയ പി.സി.ജോര്‍ജിന് തിരിച്ചടി. ഷാള്‍ അണിയിക്കാനുള്ള ശ്രമം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി പരസ്യമായി നിരസിച്ചു. എങ്കിലും യൂത്ത് കോണ്‍ഗ്രസിനെ അഭിനന്ദിച്ചും പിണറായി വിജയനെ വിമര്‍ശിച്ചുമാണ് ജോര്‍ജ് മടങ്ങിയത്. 

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളെ കാണാനെത്തിയതായിരുന്നു പി.സി.ജോര്‍ജ്. ആദ്യം തന്നെ യൂത്ത് കോണ്‍ഗ്രസിന്റെ സമരപന്തലില്‍.സര്‍ക്കാരിനെയും ഡി.വൈ.എഫ്.ഐയെയും വിമര്‍ശിച്ചും യൂത്ത് കോണ്‍ഗ്രസിനെ പുകഴ്ത്തിയും പ്രസംഗം. അടുത്തത് നിരാഹാരം കിടക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ആദരിക്കല്‍. 

നിരാഹാരം കിടക്കുന്ന റിയാസ് മുക്കോളിയും എന്‍.എസ്. നുസൂറും ഷാള്‍ സ്വീകരിച്ചെങ്കിലും റിജില്‍ മാക്കുറ്റി രാഷ്ട്രീയ വിയോജിപ്പ് പരസ്യമാക്കി നിരസിച്ചു. വേണ്ടങ്കില്‍ വേണ്ട എന്ന് മാത്രം പ്രതികരിച്ച് ജോര്‍ജ് മടങ്ങി. യു.ഡി.എഫ് പിന്തുണയ്ക്കായി കഠിനമായി ശ്രമിക്കുന്നതിനിടെയാണ് ഈ തിരിച്ചടിയെങ്കിലും ജോര്‍ജിന് കുലുക്കമൊന്നുമില്ല. വീണ്ടും എം.എല്‍.എയായ ശേഷം എല്ലാം പരിഹരിക്കാമെന്നാണ് ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഉറപ്പ്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...