ഉമ്മന്‍ചാണ്ടിക്കു പുതിയ ചുമതല; ഡി.എം.കെ സഖ്യത്തില്‍ സീറ്റ് ചര്‍ച്ചയ്ക്ക് ചെന്നൈയില്‍

oommen-chandy-black-mask
SHARE

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിക്കു പുതിയ ചുമതല. തമിഴ്നാട്ടില്‍ ഡി.എം.കെ -കോണ്‍ഗ്രസ് സഖ്യത്തിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ ചാണ്ടിയെയും രണ്‍ദീപ് സിങ് സുര്‍ജോവാലയെയും എ.ഐ.സി.സി നിയോഗിച്ചു. ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ ചാണ്ടി  ചെന്നൈയിലെത്തി.നാളെ രാവിലെ ഡി.എം.കെ ആസ്ഥാനത്താണ് ആദ്യഘട്ട ചര്‍ച്ച.  കഴിഞ്ഞ തവണ മല്‍സരിച്ച 41 സീറ്റുകള്‍ ഇത്തവണയും വേണമന്നാണ് കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ പകുതി സീറ്റുകള്‍ മാത്രമേ നല്‍കാന്‍ കഴിയൂവെന്നാണ് ഡി.എം.കെ കേന്ദ്രങ്ങള്‍ പറയുന്നത്. ഇതോടൊപ്പം പുതുച്ചേരിയില്‍ ഡി.എം.കെയുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങളിലും  ആശയവിനിമയം നടക്കും. പുതുച്ചേരിയില്‍ സഖ്യം വിട്ടു  തനിച്ചു മല്‍സരിക്കാന്‍ ഒരുങ്ങുകയാണു ഡി.എം.കെ. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...