യുവതിയെ തട്ടിക്കൊണ്ടു പോയ കേസ്: കസ്റ്റംസ് ഇന്ന് മാന്നാറിലെത്തും

mannar-kidnap
SHARE

മാന്നാറിൽ സ്വർണക്കടത്തു സംഘം യുവതിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പൊലീസിന്റെ റിപ്പോർട്ട് ഇന്ന് കസ്റ്റംസിന് കൈമാറിയേക്കും.  തട്ടിക്കൊണ്ടുപോയതിനു കാരണമായ സ്വർണക്കടത്തിനെക്കുറിച്ചുള്ള അന്വേഷണമാണ് കസ്റ്റംസ് നടത്തുക. ഇന്നലെ മാന്നാറിലെത്തിയ കസ്റ്റംസ് സംഘം പൊലീസിൽ നിന്ന്  വിവരങ്ങൾ ശേഖരിച്ചിരുന്നു. തട്ടിക്കൊണ്ടുപോകലിന് ഇരയായ മാന്നാർ കുരട്ടിക്കാട് സ്വദേശി ബിന്ദുവിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വൈകാതെ വീണ്ടും കസ്റ്റംസ് സംഘം മാന്നാറിലെത്തും. 

സ്വർണക്കടത്ത് സംഘവുമായി ബിന്ദുവിനുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് വിശദമായ മൊഴി കസ്റ്റംസ് രേഖപ്പെടുത്തും. യുവതിയെ തട്ടിക്കൊണ്ടുപോയ സംഘത്തെയും സഹായിച്ചവരെയും ഈ റാക്കറ്റിലെ കണ്ണികളെയും അധികം താമസിക്കാതെ പിടികൂടാനാകുമെന്ന പ്രതീക്ഷയാണ് അന്വേഷണ സംഘത്തിനുള്ളത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...