ഇന്ത്യ–ഇംഗ്ലണ്ട് പിങ്ക് ബോള്‍ ടെസ്റ്റിന് ഇന്ന് തുടക്കം; നിർണായക മത്സരം

PTI11_14_2017_000147B
SHARE

ഇന്ത്യ–ഇംഗ്ലണ്ട് പിങ്ക് ബോള്‍ ടെസ്റ്റിന് ഇന്ന് തുടക്കം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേരയിലെ ആദ്യ രാജ്യാന്തരമല്‍സരമാണ് ഇത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും മല്‍സരം നിര്‍ണായകമാണ്. ജസ്പ്രീത് ബുംറയുടെ വരവ് ഇന്ത്യയ്ക്ക് കരുത്താകും. മൂന്ന് പേസര്‍മാരേയും രണ്ട് സ്പിന്നര്‍മാരേയും ഉള്‍പ്പെടുത്താനാകും ഇന്ത്യയുടെ തീരുമാനം. കുല്‍ദീപ് യാദവിന് അവസരം ലഭിച്ചേക്കില്ല. ജെയിംസ് ആന്‍ഡേഴ്സന്റെ തിരിച്ചുവരവ് ഇംഗ്ലണ്ടിനും ആത്മവിശ്വാസം നല്‍കും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് മല്‍സരം തുടങ്ങുക. നിലവില്‍, പരമ്പരയില്‍ ഇരുടീമും ഒപ്പത്തിനൊപ്പമാണ്

MORE IN BREAKING NEWS
SHOW MORE
Loading...
Loading...