ആലപ്പുഴയില്‍ വ്യാഴാഴ്ച ബി‌ജെപി ഹര്‍ത്താല്‍; വയലാറില്‍ വന്‍ പൊലീസ് സന്നാഹം

harthal-2
SHARE

ആലപ്പുഴ ജില്ലയിൽ വ്യാഴാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ. ബിജെപിയുടെയും ഹൈന്ദവ സംഘടനയുടെയും നേതൃത്വത്തിലാണിതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ അറിയിച്ചു. വയലാറിൽ ആർഎസ്എസ് – എസ്ഡിപിഐ സംഘർഷത്തിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദു (22) വെ‌‌ട്ടേറ്റു മരിച്ചു. രാത്രി 8ന് നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. ഇവിടെ ഉച്ചയോടെ എസ്ഡിപിഐയുടെ വാഹനപ്രചരണജാഥ വന്നിരുന്നു. അതിലെ പ്രസംഗ പരാമർശം സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി. വൈകിട്ട് ഇരുകൂട്ടരും പ്രകടനം നടത്തി. ഇതേ തുടർന്ന് ഏറ്റുമുട്ടലുണ്ടായപ്പോൾ വെട്ടേറ്റ് നന്ദു മരിച്ചെന്നാണ് പ്രാഥമിക വിവരം. മൂന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്കും മൂന്ന് എസിഡിപിഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.  വയലാറില്‍ വന്‍ പൊലീസ് സന്നാഹം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...