ക്രിമിനല്‍ പശ്ചാത്തലമുളള സ്ഥാനാര്‍ഥികളെ ഒഴിവാക്കിക്കൂടെ..?: പാര്‍ട്ടികളോട് മീണ

meena
SHARE

ക്രിമിനല്‍ പശ്ചാത്തലമുളള സ്ഥാനാര്‍ഥികളെ ഒഴിവാക്കിക്കൂടെയെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് ചോദിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ ടിക്കാറാം മീണ. കളളവോട്ടിന് സാധ്യതയുള്ള മേഖലകളില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കും. കോവിഡ് വാക്സീന്‍ സ്വീകരിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വാക്സിനേഷന്‍ നടപടിക്കും ടിക്കാറാം മീണ തുടക്കം കുറിച്ചു. 

   

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍  മാത്രം ശേഷിക്കെ കളളവോട്ടിനെതിരെ ശക്തമായ സന്ദേശം നൽകുകയാണ് മുഖ്യതെരഞ്ഞെടുപ്പ് ഒാഫീസര്‍. രാഷ്ട്രീയ പാര്‍ട്ടികളെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും ടിക്കാറാം മീണ മുന്നറിയിപ്പ് നല്കി. 150 കമ്പനി  കേന്ദ്രസേനയെ ആവശ്യപ്പെട്ടു. 25 കമ്പനി കേന്ദ്രസേന മററന്നാള്‍ എത്തും. സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം മൂന്നു തവണ പരസ്യപ്പെടുത്തണം.

15730 പോളിങ് ബൂത്തുകള്‍ അധികമായുണ്ടാകും. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുളള വാക്സിനേഷനും  ആരംഭിച്ചു. തിരഞ്ഞെടുപ്പിനു മുമ്പായി മുഴുവന്‍ പോളിങ് ഉദ്യോഗ്ഥര്‍ക്കും വാക്സീന്‍ നല്കാനാണ് പദ്ധതി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...