പരിഹാരം തെളിയുന്നു; കായിക താരങ്ങള്‍ക്ക് ഉറപ്പ്; എല്‍ജിഎസിനും പ്രതീക്ഷ‌; സമരവിജയം?

strike
SHARE

ഉദ്യോഗാർത്ഥികളുടെ സമരം ശക്തമായതോടെ  പരിഹാര വഴി തേടി സർക്കാർ. ഉദ്യോഗസ്ഥ ചർച്ചയിലെ നിർദേശങ്ങൾ നാളത്തെ മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. ഉടൻ തീരുമാനമെന്ന് ലാസ്റ്റ് ഗ്രേഡ് സർവൻ്റ്സിനെയും കായികതാരങ്ങളെയും സർക്കാർ അറിയിച്ചു.  കായിക താരങ്ങൾ തത്കാലത്തേക്ക് സമരം നിർത്തി. 

നടുറോഡിൽ കിടന്നും തല കുത്തി മറിഞ്ഞും ദേശീയ ഗെയിംസിലെ മെഡൽ ജേതാക്കൾ നടത്തിയ സമരം ഒടുവിൽ സർക്കാർ കണ്ടു. നാളെ തീരുമാനമെന്നാണ് കായികമന്ത്രി ഇ.പി. ജയരാജൻ ഇന്ന് നൽകിയ ഉറപ്പ്. ഇതോടെ അവര്‍ തല്‍കാലത്തേക്ക് സമരം നിര്‍ത്തി. 

28 ദിവസത്തെ സഹനസമരത്തിനൊടുവിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയതോടെ എൽ. ജി.എസ് ഉദ്യോഗാർഥികളുടെ കാര്യത്തിൽ ചില പ്രതീക്ഷകൾ കണ്ട് തുടങ്ങി. ഉദ്യോഗസ്ഥ ചർച്ചയിലെ തീരുമാനങ്ങൾ ഫയലായി ഉടൻ ഇറങ്ങുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. 

ഇതുവരെയും റിപ്പോർട് ചെയ്യാത്ത ഒഴിവുകൾ ചീഫ് സെക്രട്ടറി ക്രോഡീകരിച്ചു. ചർച്ചയിലെ നിർദേശങ്ങൾ ആഭ്യന്തര സെക്രട്ടറിയും കൈമാറി. ഇവ പരിഗണിച്ച് നാളെ മന്ത്രിസഭ തീരുമാനിച്ചേക്കും. 

എന്നാൽ ലിസ്റ്റ് റദ്ദായ സിവിൽ പൊലീസ് റാങ്ക് ലിസ്റ്റുകാരുടെ കാര്യത്തിൽ തുടർ ചർച്ചകളൊന്നുമില്ല. ശമ്പളവും അംഗീകാരവും ലഭിക്കാത്ത അധ്യാപകരുടെ റിലേ നിരാഹാരം 22 ദിവസമായിടും അനുകൂല നടപടിയായിട്ടില്ല. യൂത്ത് കോൺഗ്രസ് നേതാക്കളുടെ നിരാഹാര സമരം തുടരുകയാണ്.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...