ബിജെപിയിലേക്ക് സുരേന്ദ്രന്‍ ക്ഷണിച്ചു; നിരസിച്ചു; വെളിപ്പെടുത്തി മുന്‍ മേയര്‍

thottathil
SHARE

ബിജെപിയിലേയ്ക്കില്ലെന്ന് വ്യക്തമാക്കി കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. ബിജെപി സംസ്ഥാന പ്രസി‍ഡന്‍റ് കെ. സുരേന്ദ്രന്‍ ക്ഷണിച്ചെങ്കിലും നിരസിക്കുകയായിരുന്നുവെന്ന് മുന്‍ മേയര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ തോട്ടത്തില്‍ രവീന്ദ്രനുമായി കൂടിക്കാഴ്ച്ച നടത്തുക മാത്രമാണ് ചെയ്തതെന്നും പാര്‍ട്ടിയിലേയ്ക്ക് ക്ഷണിച്ചില്ലെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.  

രണ്ടുമാസം മുമ്പ‌ാണ് കോഴിക്കോട് മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനുമായി കെ. സുേരന്ദ്രന്‍ കൂടിക്കാഴ്ച്ച നടത്തിയത്. പാര്‍ട്ടിയിലേയ്ക്ക് ക്ഷണിച്ചെങ്കിലും അതിനോടുള്ള മുന്‍മേയറുടെ പ്രതികരണം ഇങ്ങനെയായിരുന്നു:   വിശ്വാസിയായ പാര്‍ട്ടി അംഗമായി തുടരും. 

എന്നാല്‍ തോട്ടത്തില്‍ രവീന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നില്‍ സൗഹൃദം മാത്രമാണുള്ളതെന്നും അദ്ദേഹത്തെ ബിജെപിയിലേയ്ക്ക് ക്ഷണിച്ചിട്ടില്ലെന്നുമാണ് കെ. സുരേന്ദ്രന്‍റെ വാദം.  കണ്ടിരുന്നു. അങ്ങനെ എത്രയോ പേരെ കാണുന്നുവെന്നും സുരേന്ദ്രന്‍. 

1998, 2000, 2015 കാലയളവില്‍ കോഴിക്കോട് മേയറായി തിളങ്ങിയ ആളാണ് തോട്ടത്തില്‍ രവീന്ദ്രന്‍. 98ല്‍ എ.കെ. പ്രേമജം പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പോയപ്പോഴാണ് ആദ്യമായി മേയര്‍ കുപ്പായമണിഞ്ഞത്. പിന്നീട് 2000 മുതല്‍ 2005 വരെയും മേയറായി. 2015 ല്‍ വികെസി മമ്മദ് കോയ നിയമസഭയിലേയ്ക്ക് പോയതോടെ വീണ്ടും മേയര്‍ പദവി തോട്ടത്തിലിനെ തേടിയെത്തി. ഇക്കുറി അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...