
ആഴക്കടല്‍ മല്സ്യബന്ധനപദ്ധതിയെക്കുറിച്ചുള്ള ലത്തീന്‍ സഭയുടെ പ്രതികരണം വസ്തുതകള്‍ മനസിലാക്കാതെയെന്ന് സിപിഎം സംസ്ഥാന സമിതിയംഗം വി.ശിവന്‍കുട്ടി. സാധാരണ യൂജിന്‍ പെരേര വസ്തുതകള്‍ മനസിലാക്കിയാണ് പ്രതികരിക്കുന്നത്, എന്തുകൊണ്ട് ഇപ്പോള്‍ ഇങ്ങനെ പ്രതികരിച്ചെന്ന് മനസിലാകുന്നില്ല. ട്രോളര്‍ വിവാദം നിയമസഭാ തിരഞ്ഞെടുപ്പില്‍ തീരദേശമേഖലയില്‍ തിരിച്ചടിയാവില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.