
രാഹുല്‍ ഗാന്ധി സെക്രട്ടറിയേറ്റിലെ ഉദ്യോഗാര്‍ഥികളുടെ സമരപന്തലിലെത്തി. ഉദ്യോഗാര്‍ഥികളുമായി രാഹുല്‍ സംസാരിച്ചു. ഐശ്യര്യകേരളയാത്രാ വേദിയില്‍ നിന്നാണ് രാഹുല്‍ സംസ്ഥാന നേതാക്കള്‍ക്കൊപ്പം ഉദ്യോഗാര്‍ഥികളുടെ സമരപന്തലിലും യൂത്ത്കോണ്‍ഗ്രസ് സമര പന്തലിലും എത്തിയത്.
അപ്രതീക്ഷീതമായിട്ടായിരുന്നു ആവേശം വിതച്ച് രാഹുല്‍ ഗാന്ധിയുടെ സെക്രട്ടറിയേറ്റിലെ സമരപന്തലിലേക്കുള്ള വരവ്. നേരത്തെ സമരപന്തലിലേക്കില്ലന്നായിരുന്നു തീരുമാനമെങ്കിലും ഐശ്യര്യ കേരള വേദിയില്‍ വെച്ച് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവരുമായി സംസാരിച്ചാണ് സമരപന്തലിലേക്കെത്തിയത്. ആദ്യമെത്തിയത് സി.പി.ഒ റാങ്ക്്ലിസ്റ്റിലെ ഉദ്യോഗാര്‍ഥികളുടെ അടുത്ത്.
ഉദ്യോഗാര്‍ഥികളോടു വിവരം ചോദിച്ചറിഞ്ഞ് നേരെ ഫോറസ്റ്റ് വാച്ചര്‍ റാങ്ക്്ലിസ്റ്റ് ഉദ്യോഗാര്‍ഥികളുടെ അടുത്തേക്കും അവിടെ നിന്നു എല്‍.ജി.എസ് ഉദ്യോഗാര്‍ഥികളുടെ അടുത്തേക്കും. അവിടെനിന്നും യൂത്ത് കോണ്‍ഗ്രസ് സമരപന്തലിലെത്തിയപ്പോള്‍ പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടി. ഇതിനിടയില്‍ ഉമ്മന്‍ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും പോലും ഒപ്പമെത്താന്‍ കഴിഞ്ഞില്ല.
ആരേഗ്യനില വഷളായതിനെ തുടര്‍ന്ന് സമരപന്തലില്‍ നിന്നു കഴിഞ്ഞദിവസം ആശുപത്രിയിലേക്ക് മാറ്റിയ ഷാഫി പറമ്പിലും ശബരീനാഥനും രാഹുലിനെ സ്വീകരിക്കാന്‍ സമരപന്തലിലെത്തിയിരുന്നു. വിഡിയോ സ്റ്റോറി കാണാം.