കേരളത്തില്‍ രണ്ട് വൈറസ് വകഭേദം കൂടി കണ്ടെത്തിയെന്ന് കേന്ദ്രം; ആശങ്ക

covid-vaccine-test-2
SHARE

കോവിഡ് വൈറസിന്‍റെ രണ്ട് വകഭേദങ്ങള്‍ കേരളത്തില്‍ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. N440K, E484K  എന്നീ വകഭേദങ്ങളാണ് കണ്ടെത്തിയത്. മഹാരാഷ്ട്രയിലും തെലങ്കാനയിലും ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ രോഗ വ്യാപനത്തിന് ഇവയാണ് കാരണമെന്ന് പറയാന്‍ കഴിയില്ലെന്നും നീതി ആയോഗ് അംഗം വി.കെ പോള്‍ പറഞ്ഞു. സംസ്ഥാനത്ത് 4,034 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 69,604 പരിശോധനകള്‍ നടത്തി. 5.80 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.  14 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 4,119 ആയി.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...