കരാറെല്ലാം റദ്ദാക്കണം; ഇല്ലെങ്കില്‍ പ്രതിഷേധം തിരഞ്ഞെടുപ്പില്‍; സര്‍ക്കാരിനെതിരെ ലത്തീന്‍ സഭ

ugin-perera
SHARE

ആഴക്കടല്‍ മല്‍സ്യബന്ധനപദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ലത്തീന്‍ സഭ. എല്ലാ കരാറുകളും റദ്ദാക്കണമെന്ന് ലത്തീന്‍ സഭ ആവശ്യപ്പെട്ടു. മല്‍സ്യബന്ധനക്കരാറിനെതിരായ പ്രതിഷേധം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് തിരുവനന്തപുരം അതിരൂപത മ‌ുന്‍ വികാരി ജനറാള്‍‌ യൂജിന്‍ പെരേര പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിയും ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നത് ബാലിശമാണ്. ഒരു ധാരണാ പത്രം മാത്രം റദ്ദ് ചെയ്ത് പുകമറ സൃഷ്ടിക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഡിയോ പ്രതികരണം കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...