
മാന്നാറില്‍ തന്നെ തട്ടിക്കൊണ്ടുപോയ കേസില്‍ വെളിപ്പെടുത്തലുമായി ബിന്ദു. തന്നെ ഏല്പിച്ച സ്വര്‍ണം മാലി വിമാനത്താവളത്തില്‍ ഉപേക്ഷിച്ചെന്ന് ബിന്ദു വെളിപ്പെടുത്തി. നാട്ടിലെത്തിക്കാന്‍ ബാഗ് നല്‍കുകയായിരുന്നു, പിന്നീടാണ് സ്വര്‍ണമാണെന്ന് പറഞ്ഞത്. സ്വര്‍ണവുമായി എത്തിയാല്‍ പ്രശ്നമാകുമെന്ന് കരുതിയാണ് ഉപേക്ഷിച്ചതെന്നും ബിന്ദു പറഞ്ഞു. തട്ടിക്കൊണ്ടുപോയ സംഘം തന്നെ കാറില്‍വച്ച് ഉപദ്രവിച്ചു. നെല്ലിയാമ്പതിയിലേക്കാണ് സംഘം കൊണ്ടുപോയതെന്നും ബിന്ദു പറഞ്ഞു. വിഡിയോ സ്റ്റോറി കാണാം.
മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ പങ്ക് കസ്റ്റംസ് അന്വേഷിക്കും. സ്വര്‍ണം കടത്തിയെന്ന് സമ്മതിച്ച ബിന്ദുവിനെ കസ്റ്റംസ് സംഘം ചോദ്യംചെയ്യും. ബിന്ദുവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ സഹായിച്ച മാന്നാര്‍ സ്വദേശി പീറ്ററിന്റെ അറസ്റ്റ് രേഖപ്പെടുത്തി.