ഇഎംസിസിക്ക് കൊടുക്കാത്ത ഭൂമി എങ്ങനെ റദ്ദാക്കും?; ക്ഷുഭിതനായി ഇ.പി: വിഡിയോ

ep-still
SHARE

ക്ലിഫ് ഹൗസില്‍ പോയി ആര്‍ക്കും ചര്‍ച്ച നടത്താമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. ഇഎംസിസിക്ക് കൊടുക്കാത്ത ഭൂമി എങ്ങനെ റദ്ദാക്കുമെന്നും ഇ.പി.ജയരാജന്‍ ചോദിച്ചു. മാധ്യമങ്ങളോട് മന്ത്രി ക്ഷുഭിതനായി. ബ്ലാക് മെയില്‍ ആരോപണം അന്വേഷിക്കാന്‍ സമയമില്ല. എന്‍.പ്രശാന്തിന്റെ കാര്യം തന്നോട് ചോദിക്കേണ്ട. തന്റെ വകുപ്പല്ലെന്നും ഇ പി പറഞ്ഞു.  ഇഎംസിസി വ്യാജസ്ഥാപനമെന്ന് ആരും അറിയിച്ചിട്ടില്ല, വി. മുരളീധരനെ അറിയിച്ചുകാണുമെന്നും മന്ത്രി പറഞ്ഞു. 

ഇഎംസിസി വ്യാജസ്ഥാപനം എന്ന് അറിഞ്ഞിട്ടും കരാറില്‍ ഏര്‍പ്പെട്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ആരോപിച്ചിരുന്നു‍. സ്ഥിരം ഒാഫിസ് പോലും ഇല്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചതാണ്. ‌മല്‍സ്യത്തൊഴിലാളികളെ പിന്നില്‍ നിന്ന് കുത്തിയെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...